മീനുമായി കെഎസ് ആർ ടി സി ബസിൽ യാത്ര ചെയ്ത യാത്രക്കാരന് കണ്ടക്ടറുടെ വക മർദ്ദനം; കണ്ടക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർമാർ

മീനുമായി കെഎസ് ആർ ടി സി ബസിൽ യാത്ര ചെയ്ത യാത്രക്കാരന് കണ്ടക്ടറുടെ മർദ്ദനം. തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിലാണ് സംഭവം. വീട്ടിലെ ആവശ്യത്തിനായി ഒരു ബക്കറ്റിൽ വാങ്ങിയ മൽസ്യവുമായി ജോസഫ് എന്ന യാത്രക്കാരൻ കയറിയപ്പോഴായിരുന്നു ട്രാൻസ്‌പോർട്ട് ബസിലെ കണ്ടക്‌ടർ റാക്ക് കൊണ്ട് മർദ്ദിച്ചത്.
ബസിനുള്ളിൽ നിന്ന് മൂന്ന് പെൺകുട്ടികൾ നിലവിളിച്ചതോടെ സമീപമുണ്ടായിരുന്ന വഴിയാത്രക്കാരും, ഓട്ടോ ഡ്രൈവർമാരും ഓടിയെത്തുമ്പോൾ കണ്ടത് കണ്ടക്ടർ മർദ്ദിക്കുന്ന കാഴ്ചയാണ്. ഓട്ടോ ഡ്രൈവർമാർ ഒന്നടങ്കം ട്രാൻസ്‌പോർട് ബസ് ഡ്രൈവർ അരവിന്ദിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പരിക്കേറ്റ യാത്രക്കാരൻ ജോസഫിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha


























