കറാച്ചി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര... ആദ്യമത്സരത്തില്‍ പാകിസ്ഥാന് വിജയം

കറാച്ചി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യമത്സരത്തില്‍ പാകിസ്ഥാന് വിജയം. ആവേശകരമായ പോരാട്ടത്തില്‍ അവസാന ഓവറിലെ രണ്ട് പന്ത് ശേഷിക്കെ പാകിസ്ഥാന്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടുവിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.1 ഓവറില്‍ 263 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിന് ഇറങ്ങിയ മുന്‍നിര ബാറ്റര്‍മാരില്‍ ബാബര്‍ അസം ഒഴികെയുള്ള ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന അഞ്ച് ഓവറില്‍ പാകിസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ മത്സരത്തില്‍ ഇരുകൂട്ടര്‍ക്കും തുല്യപ്രതീക്ഷയായി. എന്നാല്‍ വാലറ്റക്കാര്‍ പാകിസ്ഥാന് വിജയം ഒരുക്കി.
സല്‍മാന്‍ അഗ (62), മുഹമ്മദ് റിസ്വാന്‍ (55) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാകിസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായത് നയിച്ചത്.
മത്സരത്തിലെ താരമായത് സല്‍മാന്‍ അഗയാണ്.
"
https://www.facebook.com/Malayalivartha


























