Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?


ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...


കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...


വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്... സര്‍ക്കാര്‍ മേഖലയില്‍ ആദ്യം: മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം

05 NOVEMBER 2025 01:30 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കാര്‍ഡിയോളജി വിഭാഗത്തില്‍ മൈക്ര എ.വി ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം. താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ നടത്തിയ ആദ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. അഞ്ചല്‍ സ്വദേശിയായ 74 വയസുള്ള രോഗിയിലാണ് ഈ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. മികച്ച ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

മൈക്ര ലീഡ്‌ലെസ് പേസ്‌മേക്കര്‍ എന്നത് ഹൃദയത്തിലേക്ക് നേരിട്ട് സ്ഥാപിക്കുന്ന വിപ്ലവകരമായ ഒരു ഉപകരണമാണ്. ഇത് പേസ്‌മേക്കര്‍ ലീഡുകളുടെ ആവശ്യകത ഒഴിവാക്കുകയും സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈ നൂതന സാങ്കേതികവിദ്യ രോഗികളുടെ മികച്ച ഫലങ്ങളും ജീവിത നിലവാരവും ഉറപ്പാക്കുന്നു. ഈ ചികിത്സ വഴി ഹൃദയമിടിപ്പ് കുറയാതെ ഇരിക്കുന്നതിനും ഹൃദയത്തിന്റെ താളം തെറ്റല്‍ ക്രമീകരിക്കുന്നതിനും സാധിക്കുന്നു. സങ്കീര്‍ണതകള്‍ കുറയ്ക്കല്‍, കുറഞ്ഞ മുറിപ്പാടുകള്‍, രോഗിയുടെ മെച്ചപ്പെട്ട ശാരീരികാവസ്ഥ വീണ്ടെടുക്കല്‍ എന്നിവയുടെ സഹായത്തിന് ഉതകുന്നതാണ് ഈ അത്യാധുനിക ചികിത്സാ രീതി.

മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവി പ്രൊഫ. മാത്യു ഐപ്പ്, പ്രൊഫ. സിബു മാത്യു, പ്രൊഫ. കൃഷ്ണകുമാര്‍ ബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രൊസീജിയര്‍ നടത്തിയത്. പേസ്‌മേക്കര്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. അരുണ്‍ ഗോപിയുടെ മാര്‍ഗനിര്‍ദേശത്തിലും വിദഗ്ധ കാര്‍ഡിയോളജിസ്റ്റുകളായ പ്രൊഫ. സുരേഷ് മാധവന്‍, പ്രൊഫ. പ്രവീണ്‍ വേലപ്പന്‍, ഡോ. ലയസ് മുഹമ്മദ്, നഴ്‌സിംഗ് ഓഫീസര്‍മാരായ രാജലക്ഷ്മി, സൂസന്‍, ജാന്‍സി, ടെക്‌നിഷ്യന്‍മാരായ പ്രജീഷ്, കിഷോര്‍, അസിംഷ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍, സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍ എന്നിവര്‍ ഏകോപിച്ചു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...  (31 minutes ago)

മലയാളി മങ്ക - കേരള ശ്രീമാന്‍ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്: 25 ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും...  (35 minutes ago)

"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?  (48 minutes ago)

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...  (59 minutes ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...  (1 hour ago)

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...  (1 hour ago)

Rahul-Mamkootathil അതിരൂക്ഷ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

Nipah medicine പിണറായി സർക്കാരിന്റെ ആരോഗ്യ വകുപ്പ്..  (1 hour ago)

വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...  (1 hour ago)

Minister Liju നിയമം തെറ്റിച്ചാൽ ബാറുടമ അകത്താവും  (1 hour ago)

KERALA POLICE സേനയ്ക്ക് തന്നെ നാണക്കേട്  (2 hours ago)

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (4 hours ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (5 hours ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (5 hours ago)

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കീഴിലുള്ള 'ന്യൂ ആംനസ്റ്റി സ്കീം 2025' തിങ്കളാഴ്ച തൊഴിൽ-തൊഴിൽ മന്ത്രാലയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി  (6 hours ago)

Malayali Vartha Recommends