ശബരിമല ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശിയതിനെപ്പറ്റിയും അന്വേഷിക്കണം... ആ വാതിലിന് എന്തു പറ്റിയെന്ന് കണ്ടെത്തണം... 2018 മുതലുള്ള ഇടപാടുകളും അന്വേഷിക്കണമെന്ന് ഹൈക്കോടതി

ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശിയതിനെപ്പറ്റിയും വിജയ് മല്യ വാതിലിൽ പൊതിഞ്ഞ 24 കാരറ്റ് തനി തങ്കം ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തോയെന്നും അന്വേഷിക്കണം. അവിടെയും പോറ്റിയെ മുൻനിർത്തി വൻ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. ആ വാതിലിന് എന്തു പറ്റിയെന്ന് കണ്ടെത്തണമെന്നും കൂടാതെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 2018 മുതലുള്ള ഇടപാടുകളും അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ശബരിമലയിലെ അമൂല്യവസ്തുക്കൾ പുറത്തേക്ക് കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. വിലപിടിപ്പുള്ള എല്ലാത്തിന്റേയും വ്യാജ മാതൃകയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് സംശയമുണ്ട്. സ്വർണത്തട്ടിപ്പിന് അപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ശബരിമലയിൽ നിന്നും നഷ്ടമായ സ്വർണം എത്രയാണെന്ന് കണ്ടെത്തുകയും ചെന്നൈയിൽ എന്താണ് നടന്നതെന്ന് കൃത്യമായി അറിയുകയും വേണം. വാതിൽപ്പാളി കൊണ്ടുപോയതിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് പങ്കുണ്ടെന്നും കോടതി അഭിപ്രായപ്പെടുകയും ചെയ്തു. മിനിറ്റ്‌സ് ബുക്കിൽ അടിമുടി ക്രമക്കേടാണെന്ന് കോടതി നിരീക്ഷിച്ചു. മിനിറ്റ്‌സ് രേഖപ്പെടുത്തിയിട്ടുള്ളത് ക്രമരഹിതമായാണ്. ഗുരുതരമായ ക്രമക്കേടുകളാണ് ഉള്ളതെന്നും കോടതി വിലയിരുത്തി.
"
https://www.facebook.com/Malayalivartha


























