തലശ്ശേരിയിൽ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കി; ഒളിവിൽ പോയ സ്‌കൂൾ അധ്യാപകന്‍ പിടിയിൽ

കണ്ണൂർ തലശ്ശേരിയിൽ വിദ്യാര്‍ത്ഥിനിയെ പീഡനത്തിരയാക്കിയ അധ്യാപകന്‍ വിജയകുമാറിനെ പോലീസ് പിടികൂടി. സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിവിൽ പോയ ഇയാളെ പോലീസ് ആസൂത്രിത നീക്കത്തിലൂടെ പിടികൂടുകയായിരുന്നു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകൻ ചൊക്ലി പന്ന്യന്നൂര്‍ സ്വദേശിയായ 46 കാരന്‍ പെരിങ്ങാടിയിലെ ബന്ധുവീട്ടിലെ അടുക്കള ഭാഗത്തുള്ള കൂടയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതിയെ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 14 നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നല്‍കിയത് അറിഞ്ഞതോടെ വിജയകുമാര്‍ ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് വടകരയിലെത്തി സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ വീടുകളിലും മറ്റും കഴിഞ്ഞു. ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും നല്‍കി. എന്നാല്‍, കോടതി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha


























