കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ല ; വി. എസിന് പിയൂഷ് ഗോയലിന്‍റെ മറുപടി കത്ത്

കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്കാര ചെയര്‍മാനുമായ വി. എസ് അച്യുതാനന്ദന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.കോച്ചുകളുടെ ആവശ്യകത വിലയിരുത്തിയശേഷം പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വിഎസിന് എഴുതിയ മറുപടിയില്‍ വ്യക്തമാക്കി.
നിര്‍ദ്ദിഷ്‌ട റെയില്‍വേ കോച്ച് ഫാക്‌ടറി പാലക്കാട്, കഞ്ചിക്കോട് തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പിയുഷ് ഗോയലിന് കത്തയച്ചിരുന്നു. ഫാക്‌ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. പിന്നോക്ക ജില്ലയായ പാലക്കാട് ഫാക്‌ടറി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
ഫാക്ടറിയ്ക്കായി 239 ഏക്കര്‍ സ്ഥലം വര്‍ഷങ്ങള്‍ക്ക് മുൻപ് ഏറ്റെടുത്തിരുന്നു. കേരളത്തിലെ ജനങ്ങൾ ഏറെ പ്രതീക്ഷയർപ്പിച്ചാണ് ഫാക്ടറിക്കായി കാത്തിരുന്നത്.റെയില്‍വേയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ലൈറ്റ് വെയിറ്റ് ബ്രോഡ്‌ഗേജ് കോച്ചുകള്‍ നിര്‍മ്മിക്കുകയായിരുന്നു നിര്‍ദ്ദിഷ്‌ട കോച്ച് ഫാക്‌ടറിയുടെ അടിസ്ഥാന ലക്ഷ്യം.
https://www.facebook.com/Malayalivartha


























