മോക്ക് ഡ്രില്ലിനിടെ വിദ്യാര്‍ത്ഥിയുടെ മരണം : എന്‍.ഡി.എം.എ. ഉള്‍പ്പെട്ടിട്ടില്ല

ന്യൂഡല്‍ഹി: കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം മൊക്ക് ഡ്രില്ലിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വിദ്യാര്‍ത്ഥി വീണ് മരിച്ച സംഭവത്തില്‍ തങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍.ഡി.എം.എ) വ്യക്തമാക്കി. ദുരന്ത മുഖത്ത് നിന്ന് രക്ഷപ്പെടാനുള്ള പരിശീലനത്തിനിടെയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി താഴെ വീണ് മരിച്ചത്. കലൈമകള്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായ ലോകേശ്വരിയ്ക്കാണ് (19 വയസ്സ്) ദാരുണ അന്ത്യം സംഭവിച്ചത്.
കെട്ടിടത്തിന്റെ മുകളില്‍ നിന്നും അപകട സാധ്യത തരണം ചെയ്ത് രക്ഷപ്പെടുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിനിടെയായിരുന്നു സംഭവം. അത്തരമൊരു മോക്ക് ഡ്രില്‍ നടത്താന്‍ പരിശീലകരായിരുന്ന അറുമുഖന്‍ എന്ന വ്യക്തിയെ എന്‍.ഡി.എം.എ. ചുമതലപ്പെടുത്തിയിരുന്നില്ല. വേണ്ടത്ര സുരക്ഷാ നടപടികളും, മുന്നൊരുക്കങ്ങളും ഇല്ലാതെ നടത്തുന്ന ഇത്തരം പരിശീലനങ്ങളെ എന്‍.ഡി.എം.എ. ഒരിക്കലും അംഗീകരിക്കുകയില്ലെന്നും അതോറിറ്റി വ്യക്തമാക്കി. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കുട്ടിയുടെ കുടുംബത്തെ അതോറിറ്റി അനുശോചനം അറിയിച്ചു.
https://www.facebook.com/Malayalivartha


























