ഗള്‍ഫില്‍ മരിച്ച വയനാട് സ്വദേശിക്ക് പകരം നാട്ടിലെത്തിച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹം

വിദേശത്തു നിന്നും നാട്ടിലേക്കയച്ച മൃതദേഹം മാറിപ്പോയതായി പരാതി. വിദേശത്ത് വെച്ച് മരണപ്പെട്ട അമ്പലവയല്‍ സ്വദേശിയുടെ മൃതദേഹത്തിന് പകരം ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് നാട്ടില്‍ എത്തിയത്.ഗള്‍ഫില്‍ മരണപ്പെട്ട വയനാട്ടിലെ അമ്പലവയല്‍ നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ മൃതദേഹത്തിന് പകരമാണ് ചെന്നൈ സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് ലഭിച്ചത്. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറിയെതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു.
https://www.facebook.com/Malayalivartha


























