18 മാസത്തിനിടയില്‍ പുരോഹിതന്മാര്‍ക്കെതിരായി ലൈഗീകാരോപണകേസുകള്‍ രജിസ്റ്റര്‍ചെയ്തത് 12 തവണ; എല്ലാം സഭ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണം

കഴിഞ്ഞ 18 മാസങ്ങള്‍ക്കിടയില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി 12 പുരോഹിതരെ ലൈംഗിക കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഒരു കന്യാസ്ത്രീയും മറ്റൊരു സ്ത്രീയും കുറേ വര്‍ഷങ്ങളായി തങ്ങളെ പീഡിപ്പിച്ചുവെന്ന ആരോപണവുമായി രംഗത്ത് എത്തിയത്. സംഭവത്തില്‍ ചര്‍ച്ച് അന്വേഷണം നടത്താതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ പറയുന്നു.
ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഫാദര്‍ ബിനു ജോര്‍ജ്ജ് 2014ല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് 30കാരിയായ യുവതിയും രംഗത്ത് വന്നിട്ടുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിലെ അഞ്ച് പുരോഹിതന്മാര്‍ക്കെതിരെ 34 കാരിയായ സ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇവരെ രണ്ട് പതിറ്റാണ്ടായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. 34കാരിയുടെ ഭര്‍ത്താവ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നതോടെയാണ് ഇക്കാര്യം പൊതുസമൂഹം അറിയുന്നത്. ഈ പീഡനക്കേസില്‍ നാല് പുരോഹിതന്മാര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നല്‍കിയ പരാതി ആരും അന്വേഷിച്ചില്ലെന്ന് 48കാരിയായ കന്യാസ്ത്രീ പരാതിപ്പെട്ടു. ഈ വര്‍ഷം ജൂണ്‍ 30 ന് നടപടി എടുക്കുമെന്ന് ചര്‍ച്ച് അധികൃതര്‍ പറഞ്ഞിരുന്നുവെന്ന് കന്യാസ്ത്രീ പറഞ്ഞു. പക്ഷേ കന്യാസ്ത്രീയും മറ്റ് അഞ്ച് പേരും തന്നെ ഭീഷണിപ്പെടുത്തുവെന്ന് കാണിച്ച് ഫ്രാങ്കോ മുളയ്ക്കല്‍ തിരിച്ച് പരാതി നല്‍കി. ഇതിന് ശേഷമാണ് ജൂണ്‍ 27 കന്യാസ്ത്രീ പോലീസില്‍ നേരിട്ട് പരാതി നല്‍കിയത്. 2014 മുതല്‍ 2016 വരെ ഫ്രാങ്കോ മുളയ്ക്കല്‍ 13 പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചുവെന്നുവെന്ന് കന്യാസ്ത്രീ പരാതിയില്‍ വ്യക്തമാക്കുന്നു. കന്യാസ്ത്രീ തനിക്കെതിരെ പകപോക്കുകയാണെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞതായി കത്തോലിക് ബിഷപ് കോണ്‍ഫറന്‍സ് വക്താവ് ഫാദര്‍ നിഗല്‍ ബാരറ്റ് പറഞ്ഞു.
രണ്ട് പതിറ്റാണ്ടായി ഭീഷണിയുടെയും പീഡനത്തിന്റെയും ഇരയായിരുന്നുവെന്ന് 34കാരിയുടെ ഭര്‍ത്താവ് വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇദ്ദേഹം പീഡനവിവരം അറിഞ്ഞതെന്നും വ്യക്തമാക്കുന്നു. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായും ഇദ്ദേഹം പറഞ്ഞു പരാതി ലഭിച്ചപ്പോള്‍ തന്നെ തങ്ങള്‍ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും പരാതി അതാത് രൂപതയിലേക്ക് അയയ്ക്കുകയും ചെയ്തു. പുരോഹിതരെ പുറത്താക്കുകയും അന്വേഷണം അവസാനഘട്ടം എത്തുകയും ചെയ്തപ്പോഴാണ് പോലീസ് അന്വേഷണം വന്നതെന്ന് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ട്രെസ്റ്റി ഫാദര്‍ എംഒ ജോണ്‍ വ്യക്തമാക്കി. ഇത് പുറത്തറിയപ്പെട്ട ലൈഗീകാരോപണങ്ങള്‍ ഇനി എത്ര സ്ത്രീകളാണ് എല്ലാം മറച്ചുവച്ചു കഴിയുന്നത്. എന്തായാലും ഇനി മുതല്‍ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടതാണെന്നറിഞ്ഞാല്‍ സ്ത്രീകളെയും ഒപ്പം കുടുക്കുന്ന നിയമവും കേന്ദ്രം മുന്നോട്ടുവച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha


























