സംസ്ഥാനത്തെ മഴക്കെടുതിയില്‍ നാശനഷ്ടം 177 കോടി; ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് വാഴകൃഷിയില്‍

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ തുടങ്ങിയശേഷം ഇതുവരെ സംസ്ഥാനത്ത് 117,34,08,338 രൂപയുടെ കൃഷി നാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. വാഴകൃഷിയിലാണ് കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത് 77.184 കോടി. നെല്‍കൃഷി മേഖലയില്‍ 8.58 കോടിയുടെയും റബര്‍ കൃഷിയില്‍ 5.12 കോടി രൂപയുടെയും നഷ്ടമുണ്ടായിട്ടുണ്ട്. 3.71 കോടിയുടെ ഏലവും നശിച്ചു. 6126.38 ഹെക്ടറിലെ കൃഷിനാശം 31,796 കര്‍ഷകരെ ബാധിച്ചു.
കര്‍ഷകര്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ കൃഷി ഭവനുകള്‍ പരിശോധന നടത്തി ഒരുമാസത്തിനകം അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും നഷ്ടപരിഹാരം നല്‍കുക. മലപ്പുറത്ത് 11,45,50,330 രൂപയുടെ നഷ്ടമുണ്ടായി. 4120 പേരുടെ 731 ഹെക്ടറിലെ കൃഷി നശിച്ചു. വയനാടില്‍ 2100 പേരുടെ 410 ഹെക്ടറിലെ കൃഷി നശിച്ചു. 16,03,26,300 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇടുക്കിയില്‍ 1805 ഹെക്ടറിലെ കൃഷി നശിച്ചു. ഇവിടെ 8465 കര്‍ഷകര്‍ക്കായി 39,47,91,750 രൂപയുടെ നഷ്ടമുണ്ട്.
https://www.facebook.com/Malayalivartha


























