ഈ കൈപ്പട പറയും, അഭിമന്യുവിന് മരണമില്ല; 'വര്‍ഗീയത തുലയട്ടെ' എന്ന അഭിമന്യുവിന്റെ അവസാന ചുവരെഴുത്ത് ചില്ലിട്ട് സ്മാരകമാക്കി

അഭിമന്യു നിന്റെ സ്വപ്‌നം ഇവിടെ നടക്കില്ല കാരണം ഇവിടെ നന്നായി ചിലവാകുക വര്‍ഗ്ഗീയ കാര്‍ഡുതന്നെ. അഭിമന്യു അവസാനമായി എഴുതിയ 'വര്‍ഗീയത തുലയട്ടെ' എന്ന വാചകം കലാലയത്തിന്റെ ചുവരിലും മായാതെ കിടക്കും. പ്രിയ സഖാവിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുന്ന ഒരുകൂട്ടം യുവാക്കളാണ് ഈ നിത്യസ്മാരകത്തിനു പിന്നില്‍. അഭിമന്യുവിന്റെ ആദ്യ രക്തസാക്ഷി സ്മാരകമാണ് കോളേജിന്റെ ഈ മതില്‍. കോളേജിന്റെ കിഴക്കേ ഗേറ്റിന്റെ വലതുവശത്തുള്ള രണ്ടാമത്തെ പാളിയാണ് ചുവന്ന ഫ്രെയ്മിട്ട് വെള്ളംവീഴാത്തവിധം റൂഫിട്ട് സംരക്ഷിക്കുന്നത്. ഈ ഭാഗത്ത് മുഴുവനായി ചില്ലും ഇട്ടു. 'അഭിമന്യു മഹാരാജാസ് സ്മാരക മതില്‍' ആയി ഇവിടം സംരക്ഷിക്കാനാണ് എസ്.എഫ്.ഐ. യൂണിറ്റിന്റെ തീരുമാനം.
മഹാരാജാസിന്റെ മതിലില്‍ പതിഞ്ഞ ആ കൈപ്പട ഇനി മായില്ല. നീറുന്ന ഒരോര്‍മയായ് അതിനിയും ജീവിക്കും. അഭിമന്യുവിനെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊന്നതിന് കാരണമായി പറയുന്ന ചുവരെഴുത്താണ് ചില്ലിട്ട് ചരിത്രസ്മാരകമാക്കിയിരിക്കുന്നത്. ബുധനാഴ്ച രാത്രി എസ്.എഫ്.ഐ. യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മഹാരാജാസ് എന്ന വികാരമാണ് അഭിമന്യുവിനെ വട്ടവടയില്‍ നിന്ന് എറണാകുളത്ത് എത്തിച്ചത്. സ്വന്തം കാമ്പസ് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നതിന്റെ തെളിവായി പേരിനൊപ്പം മഹാരാജാസ് എന്നുകൂടി ചേര്‍ത്തിരുന്നു അഭിമന്യു. 'മഹാരാജാസിലെ നിശ്ശബ്ദസാന്നിധ്യമായി അഭിമന്യു ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം. അവന്റെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനൊപ്പം അവന്റെ ഓര്‍മകള്‍ക്ക് മേല്‍ ഒരുചെറുപോറല്‍ പോലുമേല്‍ക്കാതിരിക്കാനായി ഒത്തൊരുമിച്ച് മുന്നേറും' – അഭിമന്യുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. രണ്ടാഴ്ച്ചയായിട്ടും അഭിമന്യുവിന്റെ കൊലയാളികളെ മുഴുവന്‍ പിടികൂടാന്‍ കഴിയാത്തതിന് പോലീസിന്റെ വീഴ്ച്ചയാണ്.
https://www.facebook.com/Malayalivartha


























