പട്ടാപ്പകള്‍ നടന്ന സംഭവത്തില്‍ വിറങ്ങലിച്ച് നാട്ടുകാര്‍: അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

കോഴിക്കോട് പുതുപ്പാടിയില്‍ അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫിനാന്‍സിയേഴ്‌സ് ഉടമ കുപ്പായക്കോട് സ്വദേശി ഒളവക്കുന്നേല്‍ സജി കുരുവിള(52) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുരുവിളയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അജ്ഞാതന്‍ സ്ഥാപനത്തിലെ ഓഫീസില്‍ കയറി കുരുവിളയുടെ ദേഹത്തു പെട്രോളൊഴിച്ച് തീ കൊളുത്തിയത്. മലബാര്‍ ഫിനാന്‍സില്‍ അതിക്രമിച്ച് കടന്ന അജ്ഞാതന്‍ മുളകുപൊടി വിതറിയതിന് ശേഷമാണ് കുരുവിളയുടെ ദേഹത്ത് പെട്രോളാഴിച്ച് തീ കൊളുത്തിയത്. അക്രമി കെട്ടിടത്തിന്റെ പിന്‍വശത്തുകൂടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സജിയുടെ സ്വകാര്യ ധനകാര്യ സ്ഥാപനമായ മലബാര്‍ ഫിനാന്‍സില്‍ അതിക്രമിച്ച് കടന്ന അജ്ഞാതന്‍ മുഖത്ത് മുളക്‌പൊടി വിതറിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പിന്നീട് അക്രമി കെട്ടിടത്തിന്റെ പിന്നിലൂടെ രക്ഷപെടുകയായിരുന്നു.
ശനിയാഴ്ച മൂന്ന് ലക്ഷത്തിന്റെ വായ്പ ആവശ്യപ്പെട്ട് സജിയുടെ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ മതിയായ തിരച്ചറിയല്‍ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ വായ്പ നല്‍കാന്‍ തയ്യാറാകാതിരിക്കുകയായിരുന്നു. ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന് ഇന്നലെ സജി തന്നെ ബന്ധുക്കളോട് പറഞ്ഞു. സജിയുടെ സംസ്‌കാരം രണ്ട് ദിവസത്തിന് ശേഷമാകും
https://www.facebook.com/Malayalivartha


























