സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപക തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയായപ്പോള്‍ 3753 അദ്ധ്യാപക തസ്തികകള്‍ നഷ്ടമാകും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപക തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയായപ്പോള്‍ 3753 അദ്ധ്യാപക തസ്തികകള്‍ നഷ്ടമാകുമെന്നുറപ്പായി. കഴിഞ്ഞ വര്‍ഷം 4059 അദ്ധ്യാപകരായിരുന്നു തസ്തിക നഷ്ടപ്പെട്ട് പുറത്തായത്. കഴിഞ്ഞ വര്‍ഷത്തെ സംരക്ഷിത പട്ടികയിലുണ്ടായിരുന്ന 4059 അദ്ധ്യാപകരെക്കൂടി ഉള്‍പ്പെടുത്തിയാണ് ഇക്കുറി തസ്തിക നിര്‍ണ്ണയം നടത്തിയത്. സംരക്ഷിത അദ്ധ്യാപകരെ പുനര്‍വിന്യസിക്കുന്നതോടെ 102 അദ്ധ്യാപകര്‍ക്ക് ഇപ്പോള്‍ ജോലി ചെയ്യുന്ന ജില്ല വിട്ട് മറ്റ് ജില്ലകളിലേക്ക് പോകേണ്ടിവരും.
സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിയതാണ് തസ്തിക നഷ്ടം മുന്‍വര്‍ഷത്തേക്കാള്‍ കുറയാന്‍ കാരണമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറയുന്നത്. തസ്തിക നഷ്ടപ്പെട്ട അദ്ധ്യാപകരെ കണ്ണൂര്‍, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലെ ഒഴിവുകളില്‍ പുനര്‍വിന്യസിക്കും.
ഹെഡ്മാസ്റ്റര്‍ക്ക് പകരമുള്ള അദ്ധ്യാപക ഒഴിവുകള്‍, ബി. ആര്‍.സി കോര്‍ഡിനേറ്റര്‍, പഞ്ചായത്തുകളിലെ ഇംപ്‌ളിമെന്റിംഗ്ഓഫീസര്‍, പി.എസ്.സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ എന്നിവയിലേക്കാണ് അദ്ധ്യാപകരെ പുനര്‍വിന്യസിക്കുന്നത്. 9,10 ക്‌ളാസുകളിലെ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:40 ആക്കുന്നതിനുള്ള പുനര്‍തസ്തിക നിര്‍ണ്ണയം 18 ന് പൂര്‍ത്തിയാവും. ഇതോടെ, ജില്ലയ്ക്ക് പുറത്തുപോകുന്ന അദ്ധ്യാപകരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും.
https://www.facebook.com/Malayalivartha


























