റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിനടിയില്‍പെട്ട് തിരുമല സെവന്‍ന്ത് ഡേ സ്‌കൂളിലെ അധ്യാപികയ്ക്ക് ദാരുണാന്ത്യം

ബസ് സ്റ്റോപ്പിലേയ്ക്ക് എത്താൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിനടിയില്‍പെട്ട് സ്‌കൂള്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കല്ലിയൂര്‍ കാക്കാമൂല പറങ്കിമാവിള വീട്ടില്‍ കുഞ്ഞുമോന്റെ ഭാര്യയും തിരുമല സെവന്‍ന്ത് ഡേ സ്‌കൂളിലെ ഹിന്ദി അധ്യാപികയുമായ ഷീബാറാണി (44)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്താന്‍ തിരുമല പള്ളിമുക്ക് ജംക്ഷനില്‍ നിന്നും റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസിനടിയില്‍പെടുകയായിരുന്നു. ബസിന്റെ ടയര്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ ഷീബയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബസ് ഡ്രൈവര്‍ ശ്രീകാന്ത് (32)നെ പോലീസ് അറസ്റ്റു ചെയ്തു. കൊറിയര്‍ സര്‍വീസ് ജീവനക്കാരനാണ് കുഞ്ഞുമോന്‍. മക്കള്‍: കരീഷ്മ (പത്താം ക്ലാസ്), കെവില്‍ (എട്ടാം ക്ലാസ്).
https://www.facebook.com/Malayalivartha


























