പോലീസ് പരാജയമെന്ന് സൈമണ്‍ ബ്രിട്ടോ.... അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘം വിദേശത്തേയ്ക്ക് കടന്നു

ഇതെങ്കിലും സ്ഥിതീകരിച്ച പോലീസിന് ആശ്വാസം. രണ്ടാഴ്ച്ചയായി അഭിമന്യുവിന്റെ കൊലയാളികളെത്തപ്പി വട്ടം ചുറ്റിയ പോലീസിന് നാണക്കേട് വിട്ടൊഴിയുന്നില്ല. മഹാരാജാസ് കോളേജില്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ 15 പ്രതികളില്‍ 12 പേര്‍ വിദേശത്തേയ്ക്ക് കടന്നതായി പോലീസ് സ്ഥിതീകരിച്ചു. ഇതോടെ അന്വേഷണ സംഘം സമ്മര്‍ദത്തിലായിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡന്റ് കെഎച്ച് നാസറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മുളന്തുരുത്തിയില്‍ നിന്നാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മ്മാണത്തിന്റേതടക്കമുള്ള രേഖകളും കണ്ടെത്തി. എന്നാല്‍ ഇന്നലെ രാത്രി മൂവാറ്റുപുഴയില്‍ പോലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിനിടെ രക്തസമ്മര്‍ദം കൂടി നാസര്‍ അവശനിലയിലായി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കേസില്‍ യുഎപിഎ ചുമത്തേണ്ടതില്ലെന്നതായിരുന്നു മുന്‍ തീരുമാനം. പക്ഷേ ഇതില്‍ മാറ്റം വന്നേക്കും. പ്രതികളെ വിദേശത്തേയ്ക്ക് കടക്കാന്‍ സഹായിച്ചതായി വ്യക്തമായാല്‍ കുറ്റക്കാര്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും. ദേശീയ അന്വേഷണ ഏജന്‍സിക്ക് കേസ് കൈമാറാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha


























