ഇത്തവണ പുറത്ത് നിന്നും വൈദ്യുതി വാങ്ങേണ്ടി വരില്ല ; സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും അപ്പുറം മഴ ലഭിച്ചതിന്റെ ആശ്വാസത്തിൽ വൈദ്യുതി വകുപ്പ്

സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും അപ്പുറം മഴ ലഭിച്ചതോടെ ആശ്വാസത്തിലാണ് വൈദ്യുതി വകുപ്പ്. ഇത്തവണ പുറത്ത് നിന്നും വൈദ്യുതി വാങ്ങേണ്ടി വരില്ല. സംസ്ഥാനത്തെ ഡാമുകളിലെ വെള്ളം ഉത്പാദിപ്പിച്ച് മാത്രം ആവശ്യമായ വൈധ്യുതി ഉത്പാദിപ്പിക്കാൻ ആകുമെന്നാണ് കരുതുന്നത്. മുൻപൊരിക്കലും ഇല്ലാത്ത വിധം സംസ്ഥാനത്തെ അണക്കെട്ടുകൾ നിറഞ്ഞതോടെ പ്രതീക്ഷയിലാണ് സംസ്ഥാന വൈദ്യുതി ബോർഡ്.
മുൻപ് ആവശ്യമായ രീതിയിൽ മഴ ലഭിക്കാത്തതിനെത്തുടർന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ മാത്രം ബീഹാറിലേക്ക് നൂറ് വാൾട്ട് വൈദ്യുതിയാണ് കേരളം വിൽക്കുന്നത്. പകൽ സമയം ഉപയോഗിക്കുന്നതിന് യൂണിറ്റിന് നാല് രൂപയും ഉപയോഗം കൂടുതലുള്ള രാത്രികാലങ്ങളിൽ ആറ് രൂപയും ആണ് കേരളം ഈടാക്കുന്നത്. കൂടാതെ വാങ്ങിയ വൈദ്യുതിയുടെ കടം വീട്ടാനും സംസ്ഥാന സർക്കാരിന് ആയി..
https://www.facebook.com/Malayalivartha

























