ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ ഇപ്പോൾ കോടതിയെ അറിയിച്ചത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട് ; നിർണായക നിലപാടുമായി അമിക്കസ് ക്യൂറി

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ നിർണായക നിലപാടുമായി അമിക്കസ് ക്യൂറി. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസത്തിന്റെ ഭാഗമാണ്. അത്തരം കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ഉചിതമല്ല. സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ ഇപ്പോൾ കോടതിയെ അറിയിച്ചത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണെന്നും അമിക്കസ് ക്യൂറി പറഞ്ഞു.
ആചാരങ്ങളേയും വിശ്വാസങ്ങളേയും കോടതി മാനിക്കുകയാണ് വേണ്ടെതെന്ന് അമിക്കസ് ക്യൂറി രാമമൂർത്തി പറഞ്ഞു. മറ്റൊരു അമിക്കസ് ക്യൂറിയായ രാജു രാമചന്ദ്രൻ, നേരത്തെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നു.
https://www.facebook.com/Malayalivartha

























