മുഖ്യാതിഥി വിവാദം: ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ഡോ. ബിജു'

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് കാണിച്ച് ജൂറി അംഗം ഡോക്ടര്‍ ബിജു ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സെക്രട്ടറിക്കും കത്ത് നല്‍കി. മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി.
നടിയെ അക്രമിച്ചകേസില്‍ കുറ്റാരോപിതനായ നടനെ പിന്തുണക്കുന്ന അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ ക്ഷണിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഡോക്ടര്‍ ബിജു കത്തില്‍ വിശദീകരിക്കുന്നു. സൂപ്പര്‍ താരങ്ങളെ വെച്ച് അവാര്‍ഡ് നിശയായി കൊണ്ടാടേണ്ടതല്ല സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളെന്നും ബിജു പറഞ്ഞു. മുഖ്യാതിഥി വിവാദത്തില്‍ സിനിമാ നിരൂപകനായ സിഎസ് വെങ്കിടേശ്വരന്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും ഇന്നലെ രാജിവെച്ചിരുന്നു.
https://www.facebook.com/Malayalivartha

























