ആലാപനത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയ ഉമ്പായിയുടെ വേര്‍പാട് ഗസല്‍ സംഗീതമേഖലയ്‌ക്ക് വലിയ നഷ്‌ടമെന്ന് മുഖ്യമന്ത്രി

പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്ബായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നാലു പതിറ്റാണ്ടിലേറെ സംഗീത രംഗത്ത് നിറഞ്ഞുനിന്ന ഉമ്ബായി ഗസലിനെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ആലാപനത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയ ഉമ്ബായിയുടെ വേര്‍പാട് ഗസല്‍ സംഗീതമേഖലയ്‌ക്ക് വലിയ നഷ്‌ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തബല വാദകനായി സംഗീത രംഗത്തുവന്ന ഉമ്ബായി ഗസല്‍ ജീവിതമാക്കിയ ഗായകനായിരുന്നു. നാലു പതിറ്റാണ്ടിലേറെ അദ്ദേഹം സംഗീതരംഗത്തു നിറഞ്ഞുനിന്നു. ഗസലില്‍ തന്റേതായ ആലാപനശൈലി രൂപപ്പെടുത്തിയ ഉമ്ബായിക്ക് ഇന്ത്യയിലും വിദേശത്തും ധാരാളം ആസ്വാദകരുണ്ട്.
കൊച്ചിയില്‍ മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പ് സ്ഥാപിച്ച ഉമ്ബായി ഗസല്‍ സംഗീതത്തില്‍ പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാണിച്ചു. ഒ.എന്‍.വി, സച്ചിദാനന്ദന്‍ തുടങ്ങിയ പ്രശസ്ത കവികളുടെ വരികള്‍ ഗസലുകളാക്കി ഈ രംഗത്ത് പുതിയ വഴികള്‍ തുറന്ന ഗായകനായിരുന്നു ഉമ്ബായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























