ഹരിപ്പാട് വൻ തീപിടുത്തം ; മൂന്ന് കടകൾ അഗ്നിക്കിരയായി

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടില്‍ മൂന്ന് കടകള്‍ക്ക് തീ പിടിച്ച് കത്തി നശിച്ചു. പാറയില്‍ ട്രഡേഴ്സ്, നയനം മൊബൈല്‍ സ്,അമ്ബാടി ഇലക്‌ട്രോട്രോണിക്സ് എന്നീ കടകളാണ് കത്തി നശിച്ചത്. സംഭവ സമയം സ്ഥലത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇടിമിന്നല്‍ കരണമുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കായംകുളം, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ കെടുത്തിയത്. സംഭവത്തില്‍ ആരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കടകള്‍ പൂര്‍ണമായും കത്തിനശിക്കുകയും ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha

























