ബംഗാളിയുടെ കുത്തേറ്റ് നിമിഷയുടെ കഴുത്തില്‍ 15 സെന്റിമീറ്ററിലേറെ ആഴത്തില്‍ മുറിവുണ്ടായി ശ്വാസനാളം മുറിഞ്ഞുപോയി... പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇതര സംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റ് മരിച്ച ബിരുദ വിദ്യാര്‍ത്ഥിനി നിമിഷയുടെ മരണകാരണം കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അക്രമിയുടെ കുത്തേറ്റ് നിമിഷയുടെ കഴുത്തില്‍ 15 സെന്റിമീറ്ററിലേറെ ആഴത്തില്‍ മുറിവുണ്ടായി. ഈ മുറുവിലൂടെ അമിതമായി രക്തം വാര്‍ന്നതാണ് ക്ഷണനേരം കൊണ്ട് നിമിഷയുടെ മരണത്തിന് ഇടയാക്കിയത്. ഇത് കൂടാതെ ശ്വാസനാളത്തിലും അന്നനാളത്തിലും മുറിവേറ്റു. കളമശേരി മെഡിക്ക ല്‍കോളേജില്‍ ഫൊറന്‍സിക് സര്‍ജന്‍ ഡോ.എ.കെ. ഉന്മേഷിന്റെ നേതൃത്വത്തില്‍ നടത്തിയ രോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
ശ്വാസനാളത്തിലും അന്നനാളത്തിലമേറ്റ പരിക്ക് അതീവ ഗുരുതരമായിരുന്നു. ശ്വാസനാളം പൂര്‍ണമായും മുറിഞ്ഞ നിലയില്‍ ആയിരുന്നു. മുറിവില്‍ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടാകുകയും അത് ശ്വാസനാളത്തിലേക്ക് ഇറങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എണ്‍പത്തിഞ്ചുകാരിയായ മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള യുവാവിന്റെ ശ്രമം തടയുന്നതിനിടെയാണ് മാറമ്ബിള്ളി എം.ഇ.എസ് കോളേജ് അവസാനവര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനി കിഴക്കമ്ബലം പുക്കാട്ടുപടി എടത്തിക്കാട് നിമിഷ (18) കത്തിക്ക് ഇരയായത്. പ്രതി പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയെ (32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























