സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 240 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായത്. 11,925 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന് 240 രൂപ കുറഞ്ഞു. 95,400 രൂപയായാണ് വില കുറഞ്ഞത്.
18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 25 രൂപയുടെ കുറവുണ്ടായി. 9,805 രൂപയായാണ് വില കുറഞ്ഞത്. 14 കാരറ്റ് സ്വർണത്തിന്റെ വിലയും 20 രൂപയും കുറഞ്ഞു. 7,640 രൂപയായാണ് വില കുറഞ്ഞത്. സ്പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഇടിഞ്ഞ് 4,189.49 ഡോളറിലെത്തി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും ഇടിഞ്ഞു. 0.6 ശതമാനം ഇടിഞ്ഞ് 4,217.7 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
പലിശനിരക്കിൽ ഫെഡറൽ റിസർവ് 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha


























