രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ നാളെയാണ് ഉത്തരവ് പ്രഖ്യാപിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറയാണ് ഹർജി പരിഗണിച്ചത്. എന്നാൽ അറസ്റ്റ് തടയണമെന്ന ആവശ്യം ജില്ലാ കോടതി തള്ളുകയായിരുന്നു. ബംഗ്ളുരു സ്വദേശിയെ ഹോം സ്റ്റേയിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായ അതി ജീവിതയുടെ മൊഴിയടക്കം തിങ്കളാഴ്ച വിശദ പോലീസ് റിപ്പോർട്ട് ഹാജരാക്കി. യുവതി ഊരും പേരും വെളിപ്പെടുത്താതെ കെ പി സി സി പ്രസിഡന്റിന് അയച്ച ഈ മെയിൽ പരാതി ഡിജിപിക്ക് കൈമാറി എടുത്ത കേസിലാണ് അറസ്റ്റ് തടയാൻ കോടതി വിസമ്മതിച്ചത്.
എന്നാൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കുരുക്ക് മുറുക്കാന്‍ ആണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി രാഹുലിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കും. 23കാരി നൽകിയ പരാതിലാണ് കൂടുതൽ വകുപ്പുകൾ ചുമത്തുക. ബലാത്സംഗ കുറ്റം നേരത്തെ ചുമത്തിയിരുന്നു. ഇതിന് പുറമെ പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും.
ഫെന്നിക്കെതിരെ ഉടൻ കേസെടുക്കില്ല. ഫെന്നി നൈയ്നാനെതിരെ യുവതിയുടെ മൊഴിയിൽ ഗുരുതര പരാമർശമില്ല. ഫെന്നി ഹോംസ്റ്റേയിലേയ്ക്ക് കൂട്ടി കൊണ്ടു പോയ കാർ ഓടിച്ചിരുന്നതെന്ന് മാത്രമാണ് യുവതിയുടെ മൊഴി. ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും.
https://www.facebook.com/Malayalivartha


























