അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല

തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരം ശക്തമാണ് എന്ന് അഭിപ്രായപ്പെട്ട് ചെന്നിത്തല രംഗത്ത്. "അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല. കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി." മന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തീർച്ചയായും പ്രതിഫലിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന കോഴ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ താൻ ഹാജരാകുമെന്നും ചെന്നിത്തല അറിയിച്ചു. നാളെ (ബുധനാഴ്ച) എസ്.ഐ.ടിക്ക് മുമ്പാകെ ഹാജരാകും. നിർണ്ണായകമായ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്നും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തില്‍ അവകാശവാദം ഉന്നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരു അവകാശവുമില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഹൈക്കോടതിയുടെ ഇടപെടല്‍ മൂലമാണ് അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യലും അറസ്റ്റും നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? കേരളത്തെ അതിദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപനം നടത്തിയത് വെറും പി ആര്‍ സ്റ്റണ്ടാണ്. ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രി അമിത്ഷായുടെയും മുന്‍പില്‍ കുനിഞ്ഞ് നില്‍ക്കുകയാണ് പിണറായി വിജയന്റെ പ്രധാന പരിപാടി. എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെ ഒപ്പിടും.
ബിജെപിയെ ഭയന്നാണ് സിപിഎം ഭരിക്കുന്നത്. പണ്ടും പല പാലവും ഉണ്ടായിരുന്നു. ജോണ്‍ ബ്രിട്ടാസ് എംപി പുതിയ പാലമാണ്. കൂടാതെ ജമാഅത്ത് ഇസ്ലാമിയുമായി എല്‍ഡിഎഫിന് നേരിട്ട് ബന്ധമുണ്ട്.
പിണറായി വിജയന്‍ ഹിര സെന്ററില്‍ പോയി ജമാഅത്ത് നേതാക്കളെ കണ്ടു. അതിന്റെ ഫോട്ടോ അടക്കം പുറത്തുവന്നിട്ടുണ്ട്. അമീറിന്റെ കൂടെ പിണറായി ഇരിക്കുന്ന ഫോട്ടോ ആണ് അത്. അല്ലാതെ സോളിഡാരിറ്റി പിള്ളേരല്ല' വിഡി സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























