ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്. തെറ്റായ പ്രോസിക്യൂഷന്‍ നടപടിയിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ ദിലീപ് നിയമനടപടിക്ക് ഒരുങ്ങുന്നത്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചുവെന്നുമാണ് ദിലീപിന്റെ ആരോപണം. അന്തിമമായ വിധിപകര്‍പ്പ് പുറത്ത് വരുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കേസിലെ ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കുള്ള ശിക്ഷാവിധി പുറത്ത് വരുന്നത് ഡിസംബര്‍ 12നാണ്. എന്തൊക്കെ കാര്യങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവുക എന്നതിന് അനുസരിച്ചാകും ദിലീപിന്റെ തുടര്‍നീക്കങ്ങള്‍. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെടും.
അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തിൽ വിധിപ്പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം. തനിക്കെതിരെ ഗൂഢാലോചന നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ദിലീപ് അറിയിച്ചത്.
https://www.facebook.com/Malayalivartha

























