തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു. .ഏഴ് ജില്ലകളിലും നാളെ നിശബ്ദ പ്രചാരണം നടക്കും. നാളെയാണ് വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ്. പ്രാദേശിക പ്രശ്നങ്ങൾക്കൊപ്പം ദേശീയ സംസ്ഥാന രാഷ്ട്രീയവും സജീവ ചർച്ചയായ പ്രചാരണദിനങ്ങൾക്കൊടുവിൽ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാർഡുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കണ്ണൂർ ജില്ലയിലെ 14 വാർഡുകളിലും കാസർകോട് ജില്ലയിലെ രണ്ട് വാർഡുകളിലും സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും പത്രിക നൽകാതെ തെരഞ്ഞെടുക്കപ്പെട്ട 16 പേരിൽ 15 പേരും ഇടതുമുന്നണി സ്ഥാനാർത്ഥികളുമാണ്.
രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 18274 പോളിങ് സ്റ്റേഷനുകളിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. കണ്ണൂർ ജില്ലയിലാണ് പ്രശ്ന ബാധിത ബൂത്തുകൾ കൂടുതൽ ഉള്ളത്, 1025. പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ട് മണിമുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്.
https://www.facebook.com/Malayalivartha
























