പ്രവാസിയും സാമൂഹികപ്രവർത്തകനുമായിരുന്ന കണ്ണൂര്‍ പേരാവൂർ സ്വദേശി നാട്ടിൽ നിര്യാതനായി

റിയാദിൽ പ്രവാസിയും സാമൂഹികപ്രവർത്തകനുമായിരുന്ന കണ്ണൂര്‍ പേരാവൂർ സ്വദേശി തറാല്‍ ഹംസ മൂപ്പന്‍ (59) നിര്യാതനായി. കെ.എം.സി.സിയുടെ പ്രവർത്തകനായി പൊതുരംഗത്ത് സജീവമായ അദ്ദേഹം കണ്ണൂർ ജില്ലാകമ്മിറ്റിയുടെ പ്രധാന ഭാരവാഹിയായി ഉയർന്നു.
പിന്നീട് റിയാദ് സെൻട്രൽ കമ്മിറ്റിയിലും ദീർഘകാലം നേതൃനിരയിൽ പ്രവർത്തിച്ചു. സമസ്ത ഇസ്ലാമിക് സെൻറര്‍ (എസ്.ഐ.സി) റിയാദ് ഘടകത്തിലും സജീവമായിരുന്നു.
ജീവകാരുണ്യ പ്രവർത്തനരംഗത്തുമുണ്ടായിരുന്ന അദ്ദേഹം ഏതാനും വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്നത് . ഭാര്യ: റശീദ. മക്കള്‍: അര്‍ഷാദ്, അമീന, സഹറ, റിഹാന്‍.
"
https://www.facebook.com/Malayalivartha

























