പെന്‍ഷന്‍ അദാലത്ത് സെപ്റ്റംബറിൽ; പരാതികള്‍ അവതരിപ്പിക്കാന്‍ പോസ്റ്റലായി അയക്കുക

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള പോസ്റ്റോഫീസുകള്‍/ ബാങ്കുകള്‍ വഴി പെന്‍ഷന്‍ വാങ്ങുന്ന പോസ്റ്റല്‍ പെന്‍ഷന്‍കാര്‍/ ഫാമിലി പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി അടുത്ത മാസം 18-ാം തീയതി (2018 സെപ്റ്റംബര്‍ 18) രാവിലെ 10 മണി മുതല്‍ തിരുവനന്തപുരത്തും, കൊച്ചിയിലും, കോഴിക്കോട്ടും പോസ്റ്റല്‍ പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കും.
അദാലത്തുകളുടെ വേദി
1. ദക്ഷിണമേഖല - കേരളസര്‍ക്കിള്‍ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഓഫീസ്, തിരുവനന്തപുരം -695033
2. മധ്യ മേഖല - മധ്യമേഖലപോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെഓഫീസ്, കൊച്ചി -682020
3. വടക്കന്‍ മേഖല - വടക്കന്‍ മേഖലപോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെഓഫീസ്, കോഴിക്കോട് - 673011
പെന്‍ഷന്‍ അദാലത്തില്‍ തങ്ങളുടെ പരാതികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവ മേല്‍പ്പറഞ്ഞ ബന്ധപ്പെട്ട ഓഫീസുകളിലേയ്ക്ക് അയയ്‌ക്കേണ്ടതാണ്. കവറിന് മുകളില്‍ പോസ്റ്റല്‍ പെന്‍ഷന്‍ അദാലത്ത് -18-9-2018 എന്ന് രേഖപ്പെടുത്തിയിരിക്കണം. പരാതികള്‍ ഈ മാസം 14-ാം തീയതിയോ അതിന് മുമ്പോ ആയി ലഭിച്ചിരിക്കണം. കൂടുതല്‍വിവരങ്ങള്‍ക്ക് vwww.keralapost.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha

























