നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി... കേരളത്തിലെ രണ്ട് സര്‍വകലാശാലകളിലെ വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി

വൈസ് ചാന്‍സലര്‍ (വിസി) നിയമനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. കേരളത്തിലെ രണ്ട് സര്‍വകലാശാലകളിലെ വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി .
ജസ്റ്റിസുമാരായ ജ.ബി. പാർദിവാലയും കെ.വി. വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് കേരളത്തിലെ ഡിജിറ്റൽ സർവ്വകലാശാലയിലേക്കും സാങ്കേതിക സർവ്വകലാശാലയിലേക്കും വിസി.മാരുടെ പേരുകൾ അടങ്ങുന്ന ശുപാർശ സമർപ്പിക്കാനായി ആവശ്യപ്പട്ടത്.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടല്‍.
"
https://www.facebook.com/Malayalivartha

























