കുമ്പസാരം വിശ്വാസിയുടെ സ്വാതന്ത്ര്യം ; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ഹര്‍ജിക്കാരന്റെ വാദം തള്ളി ഹൈക്കോടതി

ക്രിസ്‌തീയ വിശ്വാസം അനുസരിച്ചുള്ള കുമ്പസാരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കുമ്പസാരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ഹര്‍ജിക്കാരന്റെ വാദം തള്ളിയ കോടതി കുമ്പസാരം ഭരണഘടനാ വിരുദ്ധമല്ലെന്നും ഉത്തരവിട്ടു. എറണാകുളം സ്വദേശി സി.എസ്.ചാക്കോയാണ് ഹര്‍ജിക്കാരന്‍.
കുമ്പസരിക്കണമെന്നത് നിയമപരമായി നിര്‍ബന്ധമല്ലാത്തതിനാല്‍ അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് പറയാന്‍ കഴിയില്ല. കുമ്പസരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. കുമ്പസരിക്കുമ്ബോള്‍ എന്ത് പറയണമെന്നും വ്യക്തികള്‍ക്ക് തീരുമാനിക്കാം. അത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണ്. ഒരു വിശ്വാസം തിരഞ്ഞെടുക്കാനും അതില്‍ നിന്നും പുറത്തുപോകാനും വ്യക്തിക്ക് അവകാശമുണ്ട്. എല്ലാവരും പള്ളി നിയമങ്ങള്‍ പാലിക്കണമെന്ന് എവിടെയും പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha

























