നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 72 ലക്ഷം രൂപയുടെ വിദേശ കറന്‍സി; കാസര്‍ഗോഡ് സ്വദേശികളായ രണ്ടുപേർ പിടിയിൽ

കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 72 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായെത്തിയ കാസര്‍ഗോഡ് സ്വദേശികളായ രണ്ടുപേർ പോലീസ് പിടിയിലായി.
ഒമാന്‍, യു എസ്, സൗദി എന്നീ രാജ്യങ്ങളിലെ കറന്‍സികളാണ് ഇവരുടെ കയ്യില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. പിടിയിലായവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha

























