സ്കൂള്‍ കലോത്സവം ഡിസംബറില്‍ തന്നെ; പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

ഈ വര്‍ഷം ഡിസംബറില്‍ ആലപ്പുഴയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കലോത്സവ തീയതിയോ വേദിയോ മാറ്റുന്നത് സംബന്ധിച്ച് യാതൊരു ആലോചനയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
കലോത്സവം ഉള്‍പ്പടെയുള്ള വിവിധ മേളകളുടെ തീയതി നീട്ടുന്ന കാര്യം ഇന്ന് നടക്കുന്ന ക്യൂ.ഐ.പി മീറ്റിംഗില്‍ ചര്‍ച്ചയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള അറിയിപ്പ്. ഡിസംബര്‍ 5 മുതല്‍ 9 വരെയായിരിക്കും ആലപ്പുഴയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുക.
https://www.facebook.com/Malayalivartha

























