പാതയില്‍ വിള്ളലുകള്‍; കൊല്ലം ചെങ്കോട്ട ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം

തമിഴ്‌നാടിനെ കേരളവുമായി തമ്മില്‍ ബന്ധിപ്പിക്കുന്ന കൊല്ലം ചെങ്കോട്ട ദേശിയ പാതയില്‍ ഗതാഗത നിയന്ത്രണം. പാതയില്‍ വിള്ളല്‍ തെന്‍മല മുതല്‍ ആര്യങ്കാവ് വരെ ഹെവി ഗുഡ്‌സ് വാഹന ഗതാഗതം ജില്ലാ ഭരണകൂടമാണ് നിരോധിച്ചത്.. കഴുതുരുട്ടി പ്രദേശത്ത് പതിമൂന്ന് കണ്ണറ പാലത്തിന് സമീപം എം.എസ്.എല്‍ മേഖലയിലെ പാതയില്‍ വിള്ളല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതു വഴി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായാണ് വലിയ വാഹനങ്ങള്‍ നിരോധിച്ചത് . മറ്റു വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ ഇതു വഴി കടത്തി വിടും.ഗതാഗതം പൂര്‍ണതോതില്‍ പുന:സ്ഥാപിക്കും വരെ മേഖലയില്‍ സ്ഥിരം പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
ആര്യങ്കാവ് ചെക് പോസ്റ്റിനപ്പുറം വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി തമിഴ്‌നാട് പൊലീസിന്റ സഹകരണവും ഉറപ്പാക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ പറഞ്ഞു. കനത്ത മഴയ്ക്ക് പിന്നാലെ രൂപപ്പെട്ട വിള്ളല്‍ അടയ്ക്കുന്നതിനുള്ള സര്‍വെ നടപടി ദേശീയപാത നിരത്ത് വിഭാഗം ഇന്നു തന്നെ ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായില്ലെങ്കില്‍ അതിവേഗം അറ്റകുറ്റപണി പൂര്‍ത്തിയാക്കാനാകും.
https://www.facebook.com/Malayalivartha

























