ശോഭന, ഉര്‍വശി, ചിപ്പി, സിതാര, ജോമോള്‍, പ്രിയാരാമന്‍, ശാലിനി തുടങ്ങിയവരുടെ ശംബ്ദമായിരുന്ന പ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു; കാന്‍സര്‍ രോഗത്തെ തുടര്‍ന്നു ചികില്‍സയില്‍ ആയിരുന്നു

പ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്നു ചികില്‍സയില്‍ ആയിരുന്നു. നടി മോനിഷയ്ക്കായി എല്ലാ ചിത്രങ്ങളിലും ശബ്ദം നല്‍കിയത് അമ്പിളി ആയിരുന്നു. മലയാളം–തമിഴ് സീരിയല്‍ ഡബിങ് രംഗത്തും അന്യാഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച തിരുവനന്തപുരത്ത്. ഡബിങ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭര്‍ത്താവ്. മക്കള്‍: വൃന്ദ, വിദ്യ.
രോഹിണി, അംബിക, റാണിപത്മിനി, പാര്‍വതി, രഞ്ജിനി, ലിസി, സിതാര, ശാരി, ശോഭന, ഉര്‍വശി, ചിപ്പി, സിതാര, ജോമോള്‍, പ്രിയാരാമന്‍, ശാലിനി തുടങ്ങി നിരവധി നടിമാരുടെയും വെള്ളിത്തിരയിലെ ശബ്ദമായി മാറിയ അമ്പിളി നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മൂന്നാമത്തെ മകളാണ്. അമ്മയുടെ പ്രതിഭയുടെ പാരമ്പര്യം കാട്ടിയ അമ്പിളി പിന്നീടിങ്ങോട്ട് ഡബിങ് ലോകത്തെ മികച്ച കലാകാരികളില്‍ ഒരാളായി. തമിഴ് ഉള്‍പ്പെടെ 500ല്‍പരം ചിത്രങ്ങളില്‍ അമ്പിളി ബാലതാരങ്ങള്‍ക്ക് ശബ്ദം നല്‍കി. 13 വയസായിരിക്കെ 'ലോറി' എന്ന സിനിമയിലെ നായികാ കഥാപാത്രത്തിന് ശബ്ദം നല്‍കി ഒരു തലം കൂടി മുന്നിലെത്തി. ആയിരത്തോളം ചിത്രങ്ങളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























