ലാഭത്തിന്റെ കണക്കുകള്‍ പറയുന്നു...കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കുകള്‍ ഇനി പഴങ്കഥ; വരുമാനത്തില്‍ കോടികളുടെ വര്‍ധന

കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കുകള്‍ക്ക് വിട. കോര്‍പറേഷന്റെ ജൂലൈ മാസത്തെ വരുമാനത്തില്‍ കോടികളുടെ വര്‍ധന. 197.64 കോടി രൂപയാണ് ജൂലൈ മാസത്തെ കളക്ഷന്‍. ജൂണ്‍ മാസത്തില്‍ ഇത് 189.98 കോടിയായിരുന്നു. ജൂണ്‍ മാസത്തേക്കാള്‍ 7.66 കോടി രൂപയുടെ വര്‍ധനവാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്.
ഇതില്‍ കെഎസ്ആര്‍ടിസി നേടിയ കളക്ഷന്‍ 182.50 കോടി രൂപയും കെയുആര്‍ടിസിയുടെ കളക്ഷന്‍ 15.13 കോടി രൂപയുമാണ്. പ്രതിദിന കളക്ഷനില്‍ ജൂലൈ ഒമ്പത്, 23 തീയതികളിലാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഒമ്പതിന് 7.14 കോടിയും 23ന് 7.16 കോടി രൂപയുമായിരുന്നു കളക്ഷന്‍
കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി വികസനത്തിന്റെ പാതയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഡ്യൂട്ടി പരിഷ്‌കരണവും നടത്തുകയും 'ചില്‍' ബസ് സര്‍വീസ് ഉള്‍പ്പെടെ നിരത്തില്‍ ഇറക്കുകയും ചെയ്തതോടയാണ് കോടികളുടെ വരുമാന വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























