സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷം...20 ദിവസം കര കയറാതെ കുട്ടനാട് വെള്ളമിറങ്ങുന്നതും നോക്കി സര്‍ക്കാര്‍

ബണ്ട് തുറക്കാനാകത്തത് പരാജയമെന്ന് പ്രതിപക്ഷം. കുട്ടനാട് പ്രളയത്തിലാണ്ട് 20 ദിവസമായിട്ടും കൃഷി നശിച്ച കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ നല്ലനേരം നോക്കി സര്‍ക്കാര്‍! വെള്ളമിറങ്ങാത്തതിനാല്‍ കണക്കെടുക്കാന്‍ കഴിയുന്നില്ലെന്നാണു സര്‍ക്കാരിന്റെ ന്യായം. ഇനി കണക്കെടുക്കാന്‍ കുട്ടനാട്ടിലൊന്നും ശേഷിക്കുന്നില്ലെന്നു കര്‍ഷകര്‍.
തുടര്‍ച്ചയായ മഴയില്‍ കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും 95% നെല്‍ക്കൃഷിയും നശിച്ചു. മറ്റു വിളകളെയും മഴ സാരമായി ബാധിച്ചു. ഓണം മുന്നില്‍ക്കണ്ടുള്ള കാര്‍ഷികപദ്ധതികളെല്ലാം വെള്ളത്തിലായി. കുട്ടനാട്ടില്‍ മാത്രം 200 കോടിയിലേറെ രൂപയുടെ നഷ്ടമാണു കര്‍ഷകര്‍ കണക്കാക്കുന്നത്. അപ്പര്‍ കുട്ടനാട്ടിലെ കൃഷിനാശവും കൂടിയാകുമ്പോള്‍ ഇത് ഇരട്ടിയാകും. കൊയ്യാന്‍ ദിവസങ്ങള്‍ ശേഷിച്ച നെല്ലെല്ലാം വെള്ളത്തിനടിയില്‍ ചീഞ്ഞളിയുകയാണ്.
ഏക്കറിന് 15,00040,000 രൂപ ചെലവഴിച്ചാണു കൃഷിയിറക്കിയത്. വെള്ളം പരമാവധി 10 ദിവസത്തിനകം ഇറങ്ങിയാലേ നിലംപൊത്തിയ നെല്‍ക്കതിരുകള്‍ നിവരൂ. നിലവില്‍ 20 ദിവസം പിന്നിട്ട സാഹചര്യത്തില്‍ കര്‍ഷകരുടെ പ്രതീക്ഷയെല്ലാം അസ്തമിച്ചു. എന്നിട്ടും നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍, മാനം തെളിയുന്നതു കാത്തിരിക്കുന്നതിന്റെ യുക്തിയാണു കര്‍ഷകര്‍ ചോദ്യംചെയ്യുന്നത്. 500 ഹെക്ടറില്‍ താഴെയേ കുട്ടനാട്ടില്‍ ഇനി കൃഷി ശേഷിക്കുന്നുള്ളൂ. നെല്ലുവില മാത്രമാണു കൃഷിവകുപ്പിന്റെ കണക്കിലുള്ളത്. പണിക്കൂലി, കയറ്റുകൂലി, ഗതാഗതച്ചെലവ്, യന്ത്രക്കൂലി എന്നിവയൊന്നും പരിഗണിച്ചിട്ടില്ല.
ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കൃഷിവകുപ്പിന്റെ സ്വപ്‌നപദ്ധതിയായ 'ഓണത്തിന് ഒരുമുറം പച്ചക്കറി' ഉള്‍പ്പെടെ മഴയില്‍ പൊലിഞ്ഞു. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വാഴ, കൊക്കോ, തെങ്ങ്, ജാതി തുടങ്ങിയ വിളകളും മഴക്കെടുതിയില്‍ നശിച്ചു. ഇവയ്ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല. ചീഞ്ഞ വാഴയും മറ്റു വിളകളും കര്‍ഷകര്‍ ഇതിനകം വെട്ടിനീക്കിയതിനാല്‍ കേന്ദ്രസംഘമെത്തിയാലും എങ്ങനെ കൃഷിനഷ്ടം വിലയിരുത്തുമെന്ന ആശങ്കയുമുണ്ട്. ചെറുകിടകര്‍ഷകരില്‍ മിക്കവരും ഇന്‍ഷുറന്‍സ് എടുത്തിട്ടില്ല. ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളവും ആനുകൂല്യങ്ങളും നല്‍കേണ്ടതിനാലാണു കര്‍ഷകരെ അവഗണിക്കുന്നതെന്നആക്ഷേപവുമുണ്ട്.
https://www.facebook.com/Malayalivartha

























