അധികം സംസാരിച്ചിട്ടില്ല; ഇടപഴകിയിട്ടില്ല എങ്കിലും എന്റെ ജൂനിയര്‍ ആയ മഞ്ജു....

മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ചതാണ് മഞ്ജുഷയുടെ മരണം. വാഹനാപകടത്തില്‍ മരണമടഞ്ഞ ഗായിക മഞ്ജുഷയെക്കുറിച്ച് വേദനയോടെ ഓര്‍മ്മകള്‍ പങ്കുക്കുകയാണ് സുരഭി ലക്ഷ്മി. തന്റെ ജൂനിയറായി മഞ്ജുഷ പഠിച്ചിരുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് സുരഭി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിടപറഞ്ഞ കലാകാരിയെ അനുസ്മരിച്ചത്. സ്വകാര്യ ചാനല്‍ നടത്തിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലുടെയാണ് മഞ്ജുഷ കലാകേരളത്തിന് സുപരിചിതയായത്. ഈ പരിപാടിയില്‍ പെര്‍ഫോം ചെയ്യുന്നത് കാണാന്‍ താനും കാത്തിരുന്നുവെന്ന് സുരഭി പറയുന്നു.
സുരഭിയൂടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
അധികം സംസാരിച്ചിട്ടില്ല. ഇടപഴകിയിട്ടില്ല എങ്കിലും എന്റെ ജൂനിയര്‍ ആയി പഠിച്ച മഞ്ജു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തപ്പോള്‍ അഭിമാനത്തോടെ പ്രാര്‍ത്ഥനയോടെ ഞാനം കാത്തിരുന്നു നിന്റെ പെര്‍ഫോര്‍മന്‍സ് കാണാന്‍.. പ്രിയപ്പെട്ട അനിയത്തി വേദനയോടെ യാത്ര മൊഴി.
https://www.facebook.com/Malayalivartha

























