Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നു.... ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ ഇനി വിട്ടുകിട്ടണമെങ്കില്‍ എതിര്‍ വാഹനത്തിനുണ്ടായ കേടുപാട് പരിഹരിക്കാന്‍ ആവശ്യമായ തുകയോ ഗാരന്റിയോ കെട്ടിവെക്കണം

08 AUGUST 2018 08:05 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയിറക്കം

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്

ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ ഇനി വിട്ടുകിട്ടണമെങ്കില്‍ എതിര്‍ വാഹനത്തിനുണ്ടായ കേടുപാട് പരിഹരിക്കാന്‍ ആവശ്യമായ തുകയോ ഗാരന്റിയോ കെട്ടിവെക്കണം. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്ന, കേരള മോട്ടോര്‍ വാഹനചട്ടത്തിന്റെ കരട് ഭേദഗതി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. വാഹനാപകടം സംഭവിച്ചാല്‍ എതിര്‍വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന സൗകര്യമാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിലുള്ളത്.
നിലവില്‍ അപകടത്തില്‍പെടുന്ന വാഹനങ്ങള്‍ മോചിപ്പിക്കാന്‍ ഇന്‍ഷുറന്‍സില്ലാത്തതിന് സ്‌റ്റേഷനില്‍ 1000 രൂപ പിഴ അടച്ചാല്‍ മതി. എന്നാല്‍, ഇത്തരത്തില്‍ പിഴയൊടുക്കി വാഹനം വീണ്ടെടുത്തശേഷം ഉടമകള്‍ കേസ് അവഗണിക്കുകയും നഷ്ടപരിഹാരം നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചട്ടഭേദഗതിയിലൂടെ കര്‍ശന നടപടിക്കൊരുങ്ങുന്നത്.

സംസ്ഥാനത്തെ വാഹനാപകട നഷ്ടപരിഹാര െ്രെടബ്യൂണലുകളില്‍ (എം.എ.സി.ടി) ഇത്തരം ആയിരക്കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. എം.എ.സി.ടി നഷ്ടപരിഹാര വിധി വരുമ്പോഴേക്കും ഉടമയുടെ കൈയില്‍ വാഹനമുണ്ടാവില്ല, അല്ലെങ്കില്‍ പണം കാണില്ല. റവന്യൂ റിക്കവറിയിലേക്ക് നീങ്ങുകയാണെങ്കില്‍ കൈവശം ഭൂമിയോ ആസ്തിയോ കാണില്ല. എന്തെങ്കിലും ആസ്തിയുണ്ടെങ്കില്‍ അവ കണ്ടെത്തി വസൂലാക്കുന്നതിന് നടപടിക്രമങ്ങളും നൂലാമാലകളും ഏറെയാണ്. കെ.എസ്.ആര്‍.ടി.സിക്കെതിരെയുള്ള കേസുകളുടെ വിധിയിലും ഈ അനിശ്ചിതത്വവും ഇഴച്ചിലുമുണ്ട്. നഷ്ടപരിഹാരം അനുവദിച്ചുള്ള കോടതിവിധി നടപ്പാക്കിക്കിട്ടാന്‍ വാദി വീണ്ടും എക്‌സിക്യൂഷന്‍ പെറ്റീഷനുമായി കോടതിയെ സമീപിക്കേണ്ട ഗതികേടുമുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് നഷ്ടപരിഹാരനടപടികള്‍ സുഗമവും വേഗത്തിലുമാക്കാന്‍ മോട്ടോര്‍ വാഹനചട്ടത്തിലെ 391എ വകുപ്പ് ഭേദഗതി ചെയ്യുന്നത്.
അപകടത്തില്‍പെടുന്ന വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കുകയും നഷ്ടപരിഹാരത്തിനുള്ള ഗാരന്റി തുക അടക്കാതിരിക്കുകയുമാണെങ്കിലും കഥ മാറും. ഇത്തരം ഘട്ടങ്ങളില്‍ വാഹനം പിടിച്ചെടുത്ത് മൂന്ന് മാസത്തിനകം പൊതുലേലം ചെയ്ത് തുക വസൂലാക്കും. കരട് ഭേദഗതിയില്‍ പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. ഇതടക്കം നടപടികള്‍ പൂര്‍ത്തിയാക്കി ഭേദഗതി ഒരു മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍വരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (37 minutes ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (8 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (8 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (8 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (9 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (9 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (16 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (16 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (17 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (18 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (18 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (19 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (19 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (20 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (21 hours ago)

Malayali Vartha Recommends