സീരിയല്‍ നടിയുടെ വീട്ടില്‍ പൂജകള്‍ ചെയ്തിരുന്നത് കൃഷ്ണനും അനീഷും...ഇടുക്കി കമ്പകക്കാനത്തെ കുട്ടക്കൊല പ്രതികളുമായി സീരിയല്‍ നടിയുടെ കള്ളനോട്ട് സംഘത്തിന് അടുത്ത ബന്ധം; കള്ളനോട്ട് ഇടപാടിലൂടെ സാമ്പത്തിക നില പഴയത് പോലെ ആകുമെന്ന കൃഷ്ണന്റെ ഉപദേശത്തെ തുടര്‍ന്ന് സീരിയല്‍ നടിയും കുടുംബവും കള്ളനോട്ട് റാക്കറ്റിന്റെ ഭാഗമായതെന്ന് സൂചന...

ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് മന്ത്രവാദത്തിന്റെ പേരില്‍ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കള്ളനോട്ട് കേസില്‍ ഉള്‍പ്പെട്ട സീരിയല്‍ നടിയുമായി ബന്ധമുണ്ടെന്ന് സൂചന. കഴിഞ്ഞ മാസം മൂന്നിനാണ് സീരിയല്‍ നടി സൂര്യ ശശി കുമാറും അമ്മ രമാദേവിയും സഹോദരി ശ്രുതിയും പിടിയിലായത്. അറസ്റ്റിലാകുമ്പോള്‍ കഴിഞ്ഞ എട്ട് മാസമായി രമാദേവിയുടെ കൊല്ലത്തെ വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അടിച്ചുവരികയായിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി അനീഷിന് ഒളിവില്‍ കഴിയാന്‍ എല്ലാ സഹായവും ചെയ്തു കൊടുത്തത് ഈ കള്ളനോട്ട് സംഘമായിരുന്നു എന്നാണ് സൂചന. റൈസ് പുള്ളര്‍ തട്ടിപ്പ് കേസിലെ പ്രധാന കണ്ണികളായിരുന്നു അനീഷും ലിബീഷും. റൈസ് പുള്ളര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതി രവീന്ദ്രനുമായി അനീഷും ലിബീഷും ബന്ധപ്പെട്ടിരുന്നു. ഈ സംഘം വ്യാപകമായി കള്ളനോട്ട് ഉപയോഗിച്ചിരുന്നു.
രവീന്ദ്രനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കള്ളനോട്ട് കേസില്‍ നേരത്തെ പിടിയിലായ സീരിയല്‍ നടിയും അമ്മയും സഹോദരിയും വിയ്യൂര്‍ ജയിലിലാണ്. കൊല്ലപ്പെട്ട കൃഷ്ണനും ഈ സംഘവുമായി ബന്ധമുണ്ടായിരുന്നു. സീരിയല്‍ നടിയുടെ വീട്ടില്‍ പൂജകള്‍ ചെയ്തിരുന്നത് കൃഷ്ണനും അനീഷും ചേര്‍ന്നാണ്. കള്ളനോട്ട് ഇടപാടിലൂടെ സാമ്പത്തിക നില പഴയത് പോലെ ആകുമെന്ന ഉപദേശത്തെ തുടര്‍ന്നാണ് സീരിയല്‍ നടിയും കുടുംബവും കള്ളനോട്ട് റാക്കറ്റിന്റെ ഭാഗമാകുന്നത്. ഇത് കൃഷ്ണന്റെ ഉപദേശ പ്രകാരമാണെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























