ഒരു വർഷം വർഷം മുമ്പ് മൊട്ടിട്ട പ്രണയത്തിനൊടുവിൽ കല്യാണാലോചനയും, വിവാഹനിശ്ചയവും! കുടുംബ പ്രശ്നങ്ങൾ കാരണം അമ്മയെയും പ്രതിശ്രുത വധുവിനെയും ഭാവി വരന്റെ വീട്ടില്‍ താമസിച്ചു; പിന്നെ അങ്ങോട്ട് പെൺകുട്ടിയുടെ കണ്ണ് പതിച്ചത് സഹോദരന്റെ മേൽ; ഒടുവിൽ ചേട്ടനും അനിയനും കാമുകിക്കൊപ്പം കിടപ്പറ പങ്കിട്ടു... പത്തനംതിട്ടയിൽ സംഭവിച്ചത്

പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചിറ്റാര്‍ പന്നിയാര്‍ കോളനി കിഴക്കേത്തറ വീട്ടില്‍ വീട്ടില്‍ വിഷ്‌ണു(24), സഹോദരന്‍ ജിഷ്‌ണു (23) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒരു വര്‍ഷം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചാണ് പ്രതികളും പെണ്‍കുട്ടിയും പരിചയപ്പെടുന്നത്.
തുടര്‍ന്ന് ജിഷ്ണുവിനായി പെണ്‍കുട്ടിയെ വിവാഹം ആലോചിക്കുകയും നിശ്ചയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ വിവാഹ ചടങ്ങ് മാറ്റിവച്ചു. സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ മൂലം ഒരു മാസം മുന്‍പ് പെണ്‍കുട്ടിയും അമ്മയും പ്രതികളുടെ വീട്ടില്‍ താമസമായി. ഇതിനിടെ പെണ്‍കുട്ടി ജിഷ്ണുവിനെ വിട്ട് അനിയന്‍ വിഷ്ണുവുമായി അടുപ്പത്തിലായി. ഈ അടുപ്പം മനസിലാക്കിയ ജിഷ്ണു വാടകയ്ക്ക് വീടെടുത്ത് പെണ്‍കുട്ടിയെയും അമ്മയെയും മാറ്റി.
എന്നാല്‍ പെണ്‍കുട്ടിക്കും അമ്മയ്ക്കും വിഷ്ണുവുമായുള്ള വിവാഹത്തിനായിരുന്നു താല്‍പര്യം. ഇത് സഹോദരങ്ങള്‍ തമ്മില്‍ വഴക്കിനും അടിപിടിക്കും ഇടയാക്കി. ജിഷ്ണു പലതവണ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയതു. ഇതിനിടയില്‍ സഹോദരങ്ങള്‍ പലതവണ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു. പെണ്‍കുട്ടിക്കായി സഹോദരങ്ങള്‍ തമ്മിലുണ്ടായ നിരന്തര വഴക്കിനെ തുടര്‍ന്ന് പ്രതികളുടെ മാതാവ് തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയതിനാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha


























