മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്. ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെയാണ് പരീക്ഷ. രാവിലെ 11 മുതല്‍ ഒന്നര വരെയാണ് റിപ്പോര്‍ട്ടിംഗ് സമയം.
പരീക്ഷ രണ്ട് മണിക്കാണ് ആരംഭിക്കുന്നതെങ്കിലും ഒന്നരമണിക്കു മുമ്പ് നിര്‍ബന്ധമായും കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്. 23 പരീക്ഷാകേന്ദ്രങ്ങളാണ് എന്‍.ടി.എ അനുവദിച്ചിരിക്കുന്നത് .
പൊലീസ് സബ് ഡിവിഷനുകളില്‍ പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുമെന്നും ആവശ്യമായ പൊലീസിനെ വിന്യസിക്കുമെന്നും ഡി.വൈ.എസ്.പിമാര്‍ യോഗത്തില്‍ അറിയിച്ചു.
മെയ് രണ്ട് മുതല്‍ മൂന്ന് വരെ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആവശ്യമായ പൊലീസ് സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്. ചോദ്യപേപ്പറുകള്‍ അടങ്ങിയ ട്രങ്കുകള്‍ക്കും പരീക്ഷയ്ക്ക് ശേഷമുള്ള ഉത്തരക്കടലാസുകള്‍ ഉള്‍പ്പെടെയുള്ള ട്രങ്കുകള്‍ക്കും പൊലീസ് സേവനം അനുവദിച്ചു നല്‍കാന്‍ തീരുമാനമായി. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തലേദിവസം മുതല്‍ തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉറപ്പുവരുത്താന്‍ കെ.എസ്.ഇ.ബിക്കും നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha
























