സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും

അർജുൻ ആയങ്കി പോലീസിന്റെ കരുതൽ തടങ്കലിൽ. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അർജുൻ ആയങ്കിയെ കരുതൽ തടങ്കിലിൽ പോലീസ് എടുത്തത്.
പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച് കോതമംഗലം പൊലീസായിരുന്നു അർജുൻ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും.
നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി. ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കി. സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തുന്നുണ്ട് അർജുൻ ആയങ്കി .
https://www.facebook.com/Malayalivartha
























