കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം ലിബീഷും അനീഷും ചേർന്ന് പണയം വച്ചത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍... അരുംകൊലയുടെ ചുരുൾ അഴിഞ്ഞപ്പോൾ പിടിയിലാകാതിരിക്കാൻ പ്രത്യേക പൂജകൾ നടത്തി... ശുചി മുറിയിൽ നിന്നും നാട്ടുകാർ പൊക്കിയ അനിഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്തെ കൂട്ടകൊലപാതകത്തിൽ അറസ്റ്റിലായ ഒന്നാം പ്രതി അനിഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞയാഴ്ചയായിരുന്നു തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം കമ്പകക്കാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നാലംഗ കുടുംബത്തെ അതിദാരുണമായി കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട കൃഷ്‌ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം ലിബീഷും മുഖ്യപ്രതി അനീഷും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണ്. കൃഷ്ണന്റെ മന്ത്രസിദ്ധി കൈവശപ്പെടുത്താനായിരുന്നു കൊലപാതകം. പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കുന്നതിനൊപ്പം ലീബീഷിന്റെ കാരിക്കോട്ടെ വീട്ടിലും കൃഷ്‌ണന്റെ കമ്പകക്കാനത്തെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും.
നേരത്തെ നടത്തിയ തെളിവെടുപ്പില്‍ നാലംഗ കുടുംബത്തെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച ആഭരണങ്ങളും പ്രതി പൊലീസിന് കാണിച്ച് കൊടുത്തിരുന്നു. ലിബീഷിനെ പിടിക്കാന്‍ കഴിഞ്ഞെങ്കിലും അനീഷിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വെറും 200 രൂപ മാത്രം കൈവശമുള്ള ഇയാള്‍ക്ക് നാടുവിട്ടു പോകാന്‍ കഴിയില്ലെന്ന് ഉറപ്പാക്കിയായിരുന്നു പോലീസിന്റെ അന്വേഷണം.
രണ്ടുദിവസമായി കൊരങ്ങാട്ടി, മാങ്കുളം, പ്ലാമലക്കുടി മേഖലകളില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പ്ലാമലക്കുടിക്കു സമീപം ആനക്കാടിനടുത്തായി അനീഷിന്റെ കുടുംബത്തിനുണ്ടായിരുന്ന കൃഷിഭൂമിയടക്കം പോലീസ് നിരീക്ഷിച്ചിരുന്നു. മൊെബെല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് അനീഷ് കടന്നു കളഞ്ഞത്. അതിനാല്‍ പിടികൂടാന്‍ പോലീസിന് അല്‍പ്പം ബുദ്ധിമുട്ടേണ്ടിയും വന്നിരുന്നു. സംഭവങ്ങള്‍ പുറംലോകം അറിഞ്ഞതിന്റെ പിറ്റേന്നാണു കൊരങ്ങാട്ടിയിലെ ഇയാളുടെ വീട്ടില്‍ പൂജ നടത്തിയത്. പിടിയിലായ ലിബീഷും പൂജയില്‍ പങ്കെടുത്തിരുന്നു.
കൊലപാതകക്കേസില്‍ പിടിയിലാകാതിരിക്കാനായിരുന്നു പ്രത്യേക പൂജ സംഘടിപ്പിച്ചത്. കൊലപാതകം നടന്ന ദിവസം ടൈൽ ജോലിക്കെന്നു പറഞ്ഞാണു വിട്ടില്‍നിന്നും പോയത്. പിറ്റേന്നും ഇയാള്‍ വീട്ടില്‍ വരാതിരുന്നതിനാലാണ് പോലീസിനു തെളിവുകളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത്.
കൊലപാതകത്തിനുശേഷം കൊരങ്ങാട്ടിയിലേക്കു വന്നതിനെത്തുടര്‍ന്നു ബിനീഷില്‍ നിന്നും തൊടുപുഴയില്‍ അടിയുണ്ടായതായി വിവരം ചോര്‍ന്നിരുന്നു. ഈ വിവരമാണ് അടിമാലി സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ എ.എസ്.ഐയ്ക്കു ലഭിച്ചത്. തുടര്‍ന്ന് ഉന്നത പോലീസുമായി ബന്ധപ്പെട്ടശേഷം ഇവിടുത്തെ പോലീസ് സംഘം അനീഷിനെ അന്വേഷിച്ചു വേഷംമാറി വീട്ടിലെത്തിയെങ്കിലും ഇയാള്‍ കടന്നു കളഞ്ഞു.
കൃഷ്ണന്‍, സുശീല, മക്കളായ ആര്‍ഷ, അര്‍ജൂന്‍ എന്നിവരെയാണ് അനീഷും ലിബീഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്. പൊലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ കൂട്ടുപ്രതി ലിബീഷില്‍ നിന്ന് ഇന്ന് തെളിവെടുക്കും. അനീഷ് കൂടി പിടിയിലായതോടെ കൊലപാതകക്കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും..
https://www.facebook.com/Malayalivartha


























