മൃതദേഹം മതിലിൽ ചാരിനിന്ന നിലയിൽ... ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ... സുഹൃത്ത് പിടിയിലായപ്പോൾ പുറത്ത് വരുന്നത്...

ഞായറാഴ്ച രാത്രി വിപിന്റെ കുഞ്ഞമ്മയുടെ വീടിന്റെ സമീപം സുരേഷ് കുമാറും വിപിനുമായി തർക്കമുണ്ടായി. സാമ്പത്തികവും വസ്തു ഇടപാടുമാണ് തർക്കത്തിന് കാരണമായത്. തുടർന്ന് സുരേഷിനെ വിപിൻ മർദ്ദിച്ചു. അരുവാപ്പുലം മരുതിമൂട്ടിൽ സോമൻപിള്ള - സരസമ്മ ദമ്പതികളുടെ മകൻ സുരേഷ് കുമാർ (42) ആണ് മരിച്ചത്.
തൊഴിയേറ്റ സുരേഷിന്റെ തല സർവേക്കല്ലിൽ ഇടിച്ചതാണ് മരണകാരണമായതെന്ന് കരുതുന്നു. എന്നാൽ മൃതദേഹം മതിലിൽ ചാരിനിന്ന നിലയിൽ കണ്ടത് എങ്ങനെയെന്ന് വ്യക്തമല്ല. വിപിനെ ചോദ്യം ചെയ്തുവരികയാണ്. സുരേഷ് കുമാറിന്റെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്.
കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ മൃതദേഹം കണ്ട സ്ഥലത്ത് പരിശോധന നടത്തി. കോന്നി സി.ഐ അർഷദ്, എസ്.ഐ ബാബു ഇബ്രാഹീം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കുവൈറ്റിലായിരുന്ന സുരേഷ് രണ്ടുമാസം മുമ്പാണ് നാട്ടിൽ എത്തിയത്. അവിവാഹിതനാണ്. സുഭാഷാണ് സഹോദരൻ.
https://www.facebook.com/Malayalivartha


























