എല്‍കെജി വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

എല്‍കെജി വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ബസിനുളളില്‍ ലൈംഗികമായി ഉപദ്രവിച്ച ബസ്‌ക്ലീനറെ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടില്‍ മുഹമ്മദ് ആഷിഖ് എന്ന ഇരുപത്തെട്ടുകാരനെയാണ് കല്‍പകഞ്ചേരി പൊലീസ് അറസ്റ്റുചെയ്തത്.
കടുങ്ങാത്തൂരിലെ ഒരു സ്വകാര്യസ്‌കൂളിലെ ജീവനക്കാരനാണ് ഇയാള്‍. ആഷിഖിനെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടാതെ ആഷിഖിനെയും സഹോദരിയെയും ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി മര്‍ദിച്ചതായും പരാതി ഉണ്ട്. ഇതിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























