സംസ്ഥാനത്ത് കനത്ത മഴ; ജില്ലയിൽ പ്രൊഫഷണല്‍ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ വ്യാഴാഴ്ച്ച (09.08.2018) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
സി.ബി.എസ്. ഇ, ഐ.സി.എസ്. ഇ. സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും. അതേസമയം പരീക്ഷകള്‍ (ഹയര്‍ സെക്കന്‍ററി, കോളേജ്) മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതായിരിക്കും.
മഴ തുടരുന്നതിനാൽ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാൽ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. അപകടങ്ങളെയും ദുരന്തങ്ങളെയും തടയാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാമെന്ന് കലക്ടർ അറിയിച്ചു.
https://www.facebook.com/Malayalivartha
























