ശക്തമായ മഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ജലനിരപ്പ് 2398 എത്തുന്നത് വേഗത്തിലാകുമെന്ന് വിലയിരുത്തല്‍; ട്രയല്‍ റണ്‍ നടത്താന്‍ നടപടികള്‍ പുരോഗമിക്കുന്നു; ഇടമലയാറും കക്കിയും നാളെ തുറക്കും

കനത്ത മഴ ഇപ്പോഴും തുടരുകയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു ട്രയല്‍ റണ്‍ നടത്താന്‍ നടപടികള്‍ തകൃതിയില്‍. 2396.68 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തി സുരക്ഷ ഉറപ്പു വരുത്താന്‍ അധികാരികളില്‍ നിന്നും ജാഗ്രതാനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്.
ഇപ്പോഴത്തെ മഴയുടെ അളവും നീരൊഴുക്കിന്റെ തോതും കണക്കിലെടുത്താല്‍ ജലനിരപ്പ് 2398 എത്താന്‍ അധിക ദിവസം എടുത്തേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, മഴ വീണ്ടും കുറയുകയും വൈദ്യുതോല്‍പാദനം പൂര്‍ണമായ തോതില്‍ നടക്കുകയും ചെയ്താല്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. സംസ്ഥാനത്ത് പലയിടങ്ങളിലും രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. വയനാട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ചയിലും ഇടുക്കി ഡാമിലെ ജലനിരപ്പ് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ പിന്നീട് മഴ കുറകയും വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുമുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതോടെ ഷട്ടര്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























