എന്തായാലും തൂക്കുകയര്‍ ഉറപ്പ്; ഒരു വര്‍ഷമായി ട്യൂഷനെടുക്കുന്ന വീട്ടില്‍ വച്ച് ഏഴുവയസ്സുകാരിയെയും എട്ടുവയസ്സുള്ള രണ്ട്കുട്ടികളെയും പീഠിപ്പിച്ച് ട്രൂഷന്‍ അദ്യാപരന്‍; ക്രൂരമായ പീഡനം സഹിക്കാനാകാതെ വന്നതോടെ ആ പിഞ്ചുകുട്ടികളിലൊരാള്‍ അമ്മയോട് വിവരം തുറന്നുപറഞ്ഞു; പോക്‌സോ നിയമപ്രകാരം മനോജിന്റെ പേരില്‍ കേസെടുത്ത് പൊലീസ്

ട്യുഷനെടുക്കുന്ന വീട്ടില്‍ വച്ച് രണ്ടും മൂന്നും കഌസുകളില്‍ പഠിക്കുന്ന മൂന്നുബാലികമാരെ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. നന്ദിയോട് വിശ്വവിലാസത്തില്‍ മനോജിനെ (57)യാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷമായി ട്യൂഷനെടുക്കുന്ന വീട്ടില്‍ വച്ച് ഏഴുവയസ്സുകാരിയെയും എട്ടുവയസ്സുള്ള രണ്ട്കുട്ടികളെയും മനോജ് നിരവധി തവണ ലൈംഗികപീഡനത്തിനിരയാക്കി. വര്‍ഷങ്ങളായി ഇയാള്‍ നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപം സ്‌കൂള്‍ കുട്ടികള്‍ക്കായി ട്യൂഷന്‍ സെന്റര്‍ നടത്തി വരികയായിരുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ പലതവണ ഉപദ്രവിച്ചത്.
ക്രൂരമായ പീഡനം സഹിക്കാനാകാതെ വന്നതോടെ കുട്ടികളിലൊരാള്‍ അമ്മയോട് വിവരം പറഞ്ഞു. ഉടന്‍ തന്നെ വീട്ടുകാര്‍ സ്‌കൂളുമായി ബന്ധപ്പെട്ടു. സ്‌കൂള്‍ അധികൃതര്‍ പാലോട് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം മനോജിന്റെ പേരില്‍ കേസെടുക്കുകയായിരുന്നു. വര്‍ഷങ്ങളായി ട്യൂഷനെടുക്കുന്നതിനിടെ ഇയാളില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരുന്നു.
പാലോട് സബ് ഇന്‍സ്‌പെക്ടര്‍ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. മാരായ അഷറഫ്, മധുപന്‍, ഭുവനചന്ദ്രന്‍, എന്നിവരാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ മനോജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























