ഇടുക്കിയില്‍ ജലനിരപ്പ് അതിവേഗം ഉയരുന്നു; ജലനിരപ്പ് ഉയരുന്നത് മണിക്കൂറില്‍ 0.10 അടി വീതം

ഇടുക്കിയില്‍ ജലനിരപ്പ് വളരെ വേഗം ഉയരുന്നതായി റിപ്പോര്‍ട്ട്. രാത്രി 11 മണിയോടെ 2397.60 അടിയായിരുന്നു ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ പരീക്ഷണ തുറക്കല്‍ (ട്രയല്‍ റണ്‍) നടത്താനാണു സര്‍ക്കാരിന്റെ തീരുമാനം.
മണിക്കൂറില്‍ 0.10 അടി എന്ന നിരക്കിലാണു ജലനിരപ്പുയരുന്നത്. നേരത്തേ ഇത് 0.06 അടി ആയിരുന്നു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വ്യാഴാഴ്ച ജലനിരപ്പ് 2398 അടിയിലെത്തുമെന്നാണു കരുതുന്നതെന്നു കെഎസ്ഇബി അറിയിച്ചു. ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. തുടര്‍ന്ന് 24 മണിക്കൂറുകള്‍ക്കുശേഷം ഷട്ടറുകള്‍ തുറക്കും. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132.80 അടിയായി.
https://www.facebook.com/Malayalivartha
























