സംസ്ഥാനത്ത് പേമാരിയില്‍ നാല് മരണം....ഇടുക്കില്‍ കടലിരമ്പം....മഴ ശക്തം, ജലനിരപ്പ് നിശ്ചിത പരിധി കടന്നതോടെ ഇടമലയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ തുറന്നു

ശക്തമായ മഴയില്‍ സംസ്ഥാനത്ത് 4മരണങ്ങള്‍. ഇടുക്കിയിലും വയനാട്ടിലും,മലപ്പുറത്തും ഉരുള്‍പൊട്ടല്‍. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. ശക്തമായ മഴയില്‍ ജലനിരപ്പ് നിശ്ചിത പരിധി കടന്നതോടെ ഇടമലയാര്‍ അണക്കെട്ട് തുറന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ കുടുങ്ങിയത്. നാല് ഷട്ടറുകളും 80 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. അഞ്ച് വര്‍ഷം കൂടിയാണ് അണക്കെട്ട് തുറക്കുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഭൂതത്താന്‍ കെട്ടും തുറന്നു.
ആലുവാപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങി. 5 മണിക്ക് ഇഡമലയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നതായി ജില്ലകളക്ടര്‍ പറഞ്ഞു. ഇപ്പോഴത്തെ ജലനിരപ്പ് മഴ പെയ്തത് മൂലമാണന്നും 'ഡാമില്‍ നിന്നുള്ള വെള്ളം ആലുവായിലെത്താന്‍ മണിക്കക്കുറുകള്‍ എടുക്കുമെന്നു 'കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലന്നും അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























